പ്രശ്നങ്ങള്‍ ഇല്ലെങ്കില്‍ സന്തോഷം ആസ്വദിക്കാനാവില്ല; ഇന്ധന വിലവര്‍ധനവിനെ ന്യായീകരിച്ച് മധ്യപ്രദേശ് മന്ത്രി

ഭോപ്പാല്‍: ജീവിതത്തില്‍ ബുദ്ധിമുട്ടുകള്‍ ഇല്ലെങ്കില്‍ സന്തോഷ നിമിഷങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കില്ലെന്ന് മധ്യപ്രദേശ് മന്ത്രി ഓം പ്രകാശ് സക്ലേച. രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നതിന്റെ പശ്ചാത്തലത്തില്‍ വിലവര്‍ധനയെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ സന്തോഷത്തിലായിരുന്ന നല്ല നിമിഷങ്ങളെക്കുറിച്ച് ഓര്‍മ്മപ്പെടുത്താന്‍ ഇത്തരത്തിലുള്ള വിഷമഘട്ടങ്ങള്‍ സഹായിക്കും. ജീവിതത്തില്‍ വിഷമങ്ങള്‍ ഇല്ലെങ്കില്‍ സന്തോഷ നിമിഷങ്ങളെ നിങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുകയില്ല’, മന്ത്രി പറഞ്ഞു. ഇന്ധന വില വര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിക്കുന്നതിനെയും അദ്ദേഹം എതിര്‍ത്തു.

പേര് പരാമര്‍ശിക്കാതെ കോണ്‍ഗ്രസ് പാര്‍ട്ടിയെയും ഓംപ്രകാശ് വിമര്‍ശിച്ചു. ഒരു പഴയ പാര്‍ട്ടി പോളിയോ വാക്‌സിന്‍ എടുക്കാന്‍ 40 വര്‍ഷത്തോളം എടുത്തുവെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ കോവിഡ് വാക്‌സിന്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ലഭ്യമാക്കാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

 

Top