മതപരിവർത്തനം തടയാൻ നിയമവുമായി മധ്യപ്രദേശ് സർക്കാർ

ഭോപാൽ: വിവാഹത്തിലൂടെയും മറ്റു മാർഗങ്ങളിലൂടെയും നിർബന്ധിത മതപരിവർത്തനം തടയുന്ന നിയമം പാസാക്കി മധ്യപ്രദേശിലെ ബിജെപി സർക്കാർ. ലംഘിക്കുന്നവർക്ക് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശുപാർശ ചെയ്യുന്ന നിയമം, തിങ്കളാഴ്ച ശബ്ദവോട്ടോടെയാണു സഭ പാസാക്കിയത്.മാർച്ച് ഒന്നിന് ആഭ്യന്തര മന്ത്രി നരോത്തം മിശ്രയാണ് മധ്യപ്രദേശ് ഫ്രീഡം ഓഫ് റിലീജിയൻ ബിൽ 2021’ അവതരിപ്പിച്ചത്.

ആർക്കെങ്കിലും മതം മാറാൻ ആഗ്രഹമുണ്ടെങ്കിൽ 60 ദിവസം മുൻപു ജില്ലാ ഭരണകൂടത്തിന് അപേക്ഷ നൽകണം.പട്ടിക ജാതി, പട്ടിക വർഗ വിഭാഗങ്ങൾ, പ്രായപൂർത്തിയാകാത്തവർ എന്നിവരെ മതം മാറ്റുന്നതിനു വിലക്കുണ്ട്.ഇത്തരം കേസുകൾക്ക് 3 മുതൽ 5 വർഷം വരെ തടവും 50,000 രൂപ പിഴയുമാണു ശിക്ഷ. കൂട്ട മതംമാറ്റം നടത്തിയാൽ 5 മുതൽ 10 വർഷം വരെ തടവും മിനിമം ഒരു ലക്ഷം രൂപ പിഴയുമാണു ശിക്ഷ.

നിയമ നിർമാണവുമായി ഹരിയാനയിലെ ബിജെപി സർക്കാർ മുന്നോട്ടു പോകുന്നതിൽ എതിർപ്പുയർത്തി സഖ്യകക്ഷിയായ ജൻനായക് ജനതാ പാർട്ടി (ജെജെപി) രംഗത്തെത്തി.

Top