പൗരത്വ നിയമത്തിനെതിരെ പ്രമേയം പാസാക്കാനൊരുങ്ങി മധ്യപ്രദേശ് സര്‍ക്കാര്‍

ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയം മധ്യപ്രദേശ് മന്ത്രിസഭ പാസാക്കി. ഇനി നിയമസഭയിലും പ്രമേയം പാസാക്കും. പൗരത്വ നിയമം ഇന്ത്യന്‍ ഭരണഘടനയുടെ പ്രധാന തത്ത്വങ്ങളെ ദുര്‍ബലപ്പെടുത്തുമെന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രമേയത്തില്‍ വിശദീകരിക്കുന്നത്.

അതുകൊണ്ടാണ് മന്ത്രിസഭ, നിയമത്തിനെതിരെ പ്രമേയം കൊണ്ടുവന്നതെന്നായിരുന്നു ക്യാബിനറ്റ് മീറ്റിങ്ങിന് പിന്നാലെ നിയമമന്ത്രി പി.സി ശര്‍മ്മ വ്യക്തമാക്കിയിരുന്നത്.

ബംഗാള്‍, കേരളം, പഞ്ചാബ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് മധ്യപ്രദേശ് സര്‍ക്കാരും പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്.

Top