ഉപേക്ഷിക്കപ്പെട്ട പശുക്കൾക്കായി സ്മാർട്ട് ഗോശാലകൾ; പുതിയ പദ്ധതിയുമായി മധ്യപ്രദേശ്

ഭോപ്പാൽ: പശു സംരക്ഷണത്തിനായി പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സർക്കാർ. ഉപേക്ഷിക്കപ്പെട്ട പശുക്കൾക്കായി 300 സ്മാർട്ട് ഗോശാലകളാണ് മധ്യപ്രദേശ് സർക്കാർ നിർമിക്കാൻ തീരുമാനിച്ചിരിക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട് ഒരു വിദേശ കമ്പനിയുമായി സർക്കാർ പ്രതിനിധികൾ ചർച്ച നടത്തി. സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലഖൻ സിങ് യാദവാണ് ഇക്കാര്യം അറിയിച്ചത്.ഓരോ വർഷവും 60 ഗോശാലകൾ സംസ്ഥാനത്ത് നിർമിക്കുന്ന കമ്പനി അഞ്ച് വർഷം കൊണ്ട് പദ്ധതി പൂർത്തിയാക്കും. ഇതുമായി ബന്ധപ്പെട്ട് കമ്പനിയുമായി ഉടൻ കരാറൊപ്പിടുമെന്ന് മന്ത്രി വ്യക്തമാക്കിയതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു.

ഗോശാലകൾക്ക് ശീതികരണ സൗകര്യങ്ങളും ഉണ്ടാകും. ഈ മുന്നൂറ് സ്മാർട്ട് ഗോശാലകൾക്ക് പണം സംഭാവന ചെയ്യുന്നത് പ്രവാസികളാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇത് കൂടാതെ 1000 ഗോശാലകൾ സർക്കാർ നിർമിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Top