മധ്യപ്രദേശിന് പുതിയ ഒരു ജില്ല കൂടി വരുന്നു; പ്രഖ്യാപനം നടത്തി സര്‍ക്കാര്‍

madhyapradesh

ഭോപ്പാല്‍: മധ്യപ്രദേശിന് പുതിയ ഒരു ജില്ല കൂടി വരുന്നു. ഇത് സംബന്ധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തി കഴിഞ്ഞു. നിവാരി എന്നാണ് പുതിയ ജില്ലയുടെ പേര്.

തിക്കാഗഡ് ജില്ലയിലെ മൂന്ന് താലൂക്ക് ഉള്‍പ്പെടുത്തി കൊണ്ടാണ് പുതിയ ജില്ലയെ രൂപീകരിക്കുന്നത്. നിവാരി, ഒര്‍ച്ച, പൃഥ്യുവിപൂര്‍ എന്നീ താലുക്കളായിരിക്കും പുതിയ ജില്ലയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് പുതിയ ജില്ല നിലവില്‍ വരും. ഇതോടു കൂടി മധ്യപ്രദേശില്‍ 52 ജില്ലകളാണ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം അവസാനം മധ്യപ്രദേശില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സര്‍ക്കാര്‍ പുതിയ ജില്ലയ്ക്ക് രൂപം കൊടുത്തിരിക്കുന്നത്.

Top