പൊതു ഇടങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ കര്‍ശനമായി നിരോധിക്കും: കമല്‍ നാഥ്

ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഇരുപത്തിയൊമ്പതില്‍ 22 സീറ്റും നേടുമെന്ന ആത്മവിശ്വാസത്തില്‍ മുഖ്യമന്ത്രി കമല്‍നാഥ്.

പൊതുഇടങ്ങളില്‍ ആര്‍എസ്എസ് ശാഖകള്‍ കര്‍ശനമായി നിരോധിക്കുമെന്നും ഗോവധത്തിനു ദേശീയ സുരക്ഷാനിയമപ്രകാരം കേസ് എടുത്തത് ആവര്‍ത്തിക്കില്ലെന്നും കമല്‍ നാഥ് പറഞ്ഞു.

മതധ്രുവീകരണത്തെ ശക്തമായി എതിര്‍ക്കും. ആര്‍ എസ്എസിനെ സര്‍ക്കാര്‍ ഇടങ്ങളില്‍ നിന്ന് വിലക്കി കൊണ്ട് കേന്ദ്ര നിയമമുണ്ട്. അത് മധ്യപ്രദേശില്‍ പ്രാവര്‍ത്തികമാക്കും. എല്ലാവരും ഓരോ മതങ്ങളില്‍ വിശ്വസിക്കുന്നവരാണ്. വിശ്വാസത്തെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയായ രീതിയല്ല, കമല്‍നാഥ് വ്യക്തമാക്കി.

Top