ലവ് ജിഹാദിനു ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന മുന്നറിയിപ്പുമായി മാധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്

ഭോപ്പാൽ: ലൗ ജിഹാദിന് ശ്രമിക്കുന്നവരെ നശിപ്പിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ പറഞ്ഞു. സർക്കാരിന് ഒരു മതങ്ങളോടും വിവേചനമില്ല. എന്നാൽ ആരെങ്കിലും നമ്മുടെ പെൺമക്കളോട് അപ്രിയമായ എന്തെങ്കിലും ചെയ്താൽ അവരെ തകർക്കുമെന്നും ശിവരാജ് സിങ് ചൗഹാൻ മുന്നറിയിപ്പ് നൽകി.

വിവാഹത്തിന്റെ പേരിലുള്ള മതപരിവർത്തനം തടയാൻ മധ്യപ്രദേശ് സർക്കാർ പ്രത്യേക നിയമ നിർമാണത്തിനുള്ള കരട് ബിൽ തയ്യാറാക്കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്. മതപരിവർത്തനത്തിന് ശ്രമിക്കുന്നവർക്ക് 10 വർഷം വരെ തടവ് ശിക്ഷ നൽകുന്ന നിയമം പാസാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

Top