മധ്യപ്രദേശ് പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന് കമല്‍നാഥ്

ന്യൂഡല്‍ഹി: മധ്യപ്രദേശ് പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് ഒഴിയാന്‍ തയ്യാറാണെന്ന് അറിയിച്ച് മുഖ്യമന്ത്രി കമല്‍നാഥ്. നേരത്തെ ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാല്‍ ലോക്സഭ തിരഞ്ഞെടുപ്പ് വരെ തുടരാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിക്കുകയായിരുന്നെന്നും കമല്‍നാഥ് പറഞ്ഞു. മധ്യപ്രദേശ് കോണ്‍ഗ്രസിലെ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധിയുമായി ചര്‍ച്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു കമല്‍നാഥ്.

പി.സി.സി പ്രസിഡന്റ് സ്ഥാനവുമായി ബന്ധപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യക്ക് എന്തെങ്കിലും നീരസമുള്ളതായി കരുതുന്നില്ല. സോണിയ ഗാന്ധിയുമായി നിരവധി വിഷയങ്ങള്‍ സംസാരിച്ചു. അക്കൂട്ടത്തില്‍ സംസ്ഥാനത്തെ പാര്‍ട്ടി വിഷയങ്ങളും സംസാരിച്ചുവെന്നും കമല്‍നാഥ് പറഞ്ഞു.

സംസ്ഥാന പി.സി.സി പ്രസിഡന്റ് സ്ഥാനം ആവശ്യപ്പെട്ട് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയ സാഹചര്യത്തിലാണ് കമല്‍നാഥ് സോണിയ ഗാന്ധിയെ കണ്ട് ചര്‍ച്ച നടത്തിയത്. എന്നാല്‍ കമല്‍നാഥ് സിന്ധ്യക്ക് പകരം ബാലാ ബച്ചനെ പി.സി.സി പ്രസിഡന്റാക്കണമെന്ന് നിര്‍ദേശിച്ചതയുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

Top