മധ്യപ്രദേശില്‍ 53 വിമത സ്ഥാനാര്‍ഥികളെ ബിജെപി പുറത്താക്കി

bjp karnataka

ഭോപ്പാല്‍: മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ ബിജെപിക്ക് ഭീഷണിയായി വിമതരുടെ പട. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ബുധനാഴ്ച അവസാനിച്ചിരിക്കെ പിന്‍മാറാതിരുന്ന 53 വിമത സ്ഥാനാര്‍ഥികളെ ബിജെപി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരരംഗത്തുള്ളവരെയാണു പുറത്താക്കിയത്.

മുന്‍ മന്ത്രിമാരായ രാംകൃഷ്ണ കുസ്മാരിയ, കെ.എല്‍.അഗര്‍വാള്‍, മൂന്നു മുന്‍ എംഎല്‍എമാര്‍, മുന്‍ മേയര്‍ എന്നിവര്‍ അടക്കമുള്ളവര്‍ക്ക് എതിരെയാണ് നടപടി. ബുധനാഴ്ച വൈകുന്നേരം മൂന്നിനുള്ളില്‍ പത്രിക പിന്‍വലിക്കണമെന്ന് നിര്‍ദേശം നല്‍കിയെങ്കിലും അവഗണിക്കുകയായിരുന്നു. ധനമന്ത്രിയായ ജയന്ത് മല്ലയ്യയ്‌ക്കെതിരെ ദാമോഹ് മണ്ഡലത്തില്‍ കുസ്മാരിയ മത്സരിക്കുന്നത് ബിജെപിയെ ആശങ്കപ്പെടുത്തുന്നുണ്ട്.

രണ്ട് ഡസനോളം സീറ്റുകളിലാണ് ബിജെപിക്ക് വിമത ഭീഷണിയുള്ളത്. 12സീറ്റുകളില്‍ കോണ്‍ഗ്രസ് വിമതര്‍ മത്സരിക്കുന്നുണ്ട്. പുറത്താക്കിയ മുന്‍ എംഎല്‍എ സേവ്യര്‍ മേദയും ഇതില്‍പ്പെടും.

Top