ലൗ ജിഹാദ് നിയമം പാസാക്കി മധ്യപ്രദേശും

ഭോപ്പാല്‍: മധ്യപ്രദേശ് സര്‍ക്കാര്‍ ലൗ ജിഹാദ് നിയമം പാസാക്കി. ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കി. നിയമം അനുസരിച്ച് ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ അന്‍പതിനായിരം രൂപ വരെ പിഴയും രണ്ട് മുതല്‍ പത്തു വര്‍ഷം വരെ തടവും ശിക്ഷ ലഭിക്കും.

നേരത്തെ, നിര്‍ബന്ധിതവും സത്യസന്ധവുമല്ലാത്ത മതപരിവര്‍ത്തനങ്ങളെ തടയുന്നതിനായി ഉത്തര്‍പ്രദേശ് നിയമം കൊണ്ടുവന്നിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്ക് 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വിവാഹാവശ്യത്തിനായി മാത്രം സ്ത്രീ മതം മാറുകയാണെങ്കില്‍ വിവാഹത്തെ അസാധുവായി പ്രഖ്യാപിക്കും. വിവാഹ ശേഷം മതംമാറാന്‍ ആഗ്രഹിക്കുന്നവര്‍ ജില്ലാ മജിസ്ട്രേറ്റിന് അപേക്ഷ നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ നിഷ്‌കര്‍ഷിക്കുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയാന്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളായ മധ്യപ്രദേശും ഹരിയാനയും നിയമനിര്‍മാണം നടത്തുമെന്ന് നേരത്തേ പറഞ്ഞിരുന്നു. വിവാഹത്തിനായി ഹിന്ദു യുവതികള്‍ മറ്റ് മതങ്ങളിലേക്ക് മാറുന്നത് തടയാനാണ് നിയമനിര്‍മാണമെന്നാണ് ബിജെപിയുടെ വാദം.

Top