സര്‍ദോസി എംബ്രോയ്ഡറിയും നിറയെ യഥാര്‍ത്ഥ കണ്ണാടികളും പിടിപ്പിച്ച ചോളിയായിരുന്നു ഉപയോഗിച്ചത്

ഞ്ജയ് ലീല ബന്‍സാലി വെള്ളിത്തിരയില്‍ തീര്‍ത്ത അത്ഭുതമായിരുന്നു ദേവദാസ്. ദുരന്തപര്യവസായിയായ പ്രണയകഥയില്‍ ഷാരൂഖ് ദേവദാസ് ആയും ഐശ്വര്യ റായ് പ്രണയിനിയായ പാര്‍വതിയേയും അവതരിപ്പിച്ചു. ചന്ദ്രമുഖി എന്ന ദേവദാസിയുടെ വേഷത്തില്‍ എത്തിയത് മാധുരി ദീക്ഷിത്തായിരുന്നു. ചിത്രത്തിലെ വസ്ത്രങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ചിത്രത്തിലെ മാധുരിയുടെ ഖാഗ്ര ചോളി ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ആ മനോഹര വസ്ത്രത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോഷ്ലയും.

സര്‍ദോസി എംബ്രോയ്ഡറിയും നിറയെ യഥാര്‍ഥ കണ്ണാടികളും പിടിപ്പിച്ച ചോളിയായിരുന്നു അത്. പ്രഗത്ഭരായ തൊഴിലാളികള്‍ രണ്ട് മാസമെടുത്താണ് ഈ ചോളി നെയ്തത്. 10 കിലോഗ്രാം ആയിരുന്നു അതിന്റെ ഭാരം. 2015ല്‍ ലണ്ടണിലെ വിക്ടോറിയ ആന്‍ഡ് ആല്‍ബേര്‍ട്ട് മ്യൂസിയത്ത് വെച്ച് നടന്ന ഇന്ത്യന്‍ ഫാബ്രിക്ക് പ്രദര്‍ശനത്തിനും ഈ വസ്ത്രമുണ്ടായിരുന്നു. കൂടാതെ ചിത്രത്തിലെ ഗാനങ്ങളും പ്രേക്ഷക പ്രശംസ നേടിയിരുന്നു.

Top