നിര്‍മാണത്തിലും കൈവെക്കാനൊരുങ്ങി മാധുരി ദീക്ഷിത്, കൈ നിറയെ ചിത്രങ്ങള്‍

Madhuri Dixit Nene

മാധൂരി ദീക്ഷിതിന് കൈനിറയെ ചിത്രങ്ങള്‍. 2018 ആരംഭിച്ചപ്പോള്‍ മുതല്‍ വിവിധ സിനിമകളുടെ ഗ്രൂപ്പ് ഡിസ്‌കഷന്‍ നടന്നിരുന്നു.ഇപ്പോള്‍ ധമാല്‍, കലാങ്ക്, മറാത്തി ചിത്രം എന്നിവയാണ്. 2014ലാണ് ഗുലാബ് ഗാങ്ങിലായിരുന്നു മാധൂരി ദീക്ഷിത് അവസാനം അഭിനയിച്ചത്.

ഇപ്പോള്‍ നിര്‍മ്മാണ മേഖലയിലേക്കും കടന്നുവരാനുള്ള ഒരുക്കത്തിലാണ്.കഴിഞ്ഞ ഒരു മാസമായി ധമാലിന്റെ ഷൂട്ടിംഗിലായിരുന്നു.ഇപ്പോള്‍ കലാങ്കിന്റെ ഷൂട്ടിംഗ് ആരംഭിക്കുന്നു.വരുണ്‍ ധവാന്‍,അലിയ ഭട്ട് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. അവരുമായി മികച്ച കോംബീനേഷന്‍ സീനുകളുണ്ട്.

”കാലങ്കിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ എനിക്ക് അതിയായ സന്തോഷമുണ്ട്. ബക്കറ്റ് ലിസ്റ്റിനുശേഷം കരണ്‍ ജോഹറുമായുള്ള എന്റെ രണ്ടാമത്തെ ചിത്രമാണ് ഇത്. ഒരു മനോഹരമായ യാത്രയാണ്”.

സിനിമ ആരംഭിക്കാന്‍ കാത്തിരിക്കുന്നുവെന്നും മാധൂരി ദീക്ഷിത് പറഞ്ഞു.മെയ് 25 ന് റിലീസ് ചെയ്യുന്ന ബക്കറ്റ് ലിസ്റ്റിന്റെ പ്രൊമോഷന്‍ തുടങ്ങും.ആഗസ്ത് 15 മറാത്തി ചിത്രത്തിന്റെ ആദ്യ നിര്‍മ്മാണ പദ്ധതി ഉടന്‍ ആരംഭിക്കും. ഇപ്പോള്‍ സിനിമയില്‍ തിരക്കുള്ള സമയമാണെന്നും മാധൂരി ദീക്ഷിത് പറഞ്ഞു.

Top