സൂപ്പർ ഹിറ്റ് താരജോഡികൾ മാധുരി ദീക്ഷിതും അനിൽ കപൂറും വീണ്ടും ഒന്നിക്കുന്നു

Madhuri_Dixit_in_R_City_Mall

ബോളിവുഡ് സിനിമാലോകത്ത് തൊണ്ണൂറുകളിൽ തിളങ്ങി നിന്ന സൂപ്പർ ഹിറ്റ് താരജോഡികളാണ് മാധുരി ദീക്ഷിതും അനിൽ കപൂറും.

പതിനേഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്.

ഇൻദർ കുമാർ സംവിധാനം ചെയ്യുന്ന ‘ടോട്ടൽ ദമാൽ’ ലിലൂടെയാണ് ഇരുവരുടെയും ഒത്തുചേരൽ.

2000 ത്തിൽ പുറത്തിറങ്ങിയ ‘പുകാർ’ ആണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച അവസാനത്തെ സിനിമ.

ചിത്രത്തിൽ അജയ് ദേവ്ഗൺ, റിതേഷ് ദേശ്മുഖ്, അർഷാദ് വാർസി, ജാവേദ് ജാഫ്രി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

അമേരിക്കയിൽ തന്റെ കുടുംബവുമായി താമസമാക്കുന്ന ഒരു ബോളിവുഡ് നടിയുടെ ജീവിതമാണ് സിനിമയുടെ ഇതിവൃത്തം.Related posts

Back to top