മധുരരാജയുടെ വരവിനായി ആകാംഷയോടെ പ്രേക്ഷകര്‍

പ്രേഷകര്‍ ഒന്നടങ്കം ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമാണ് മധുരരാജ. 2010 ല്‍ പുറത്തിറങ്ങിയ പോക്കിരി രാജയുടെ രണ്ടാം ഭാഗം ഇറങ്ങുന്നു എന്ന വാര്‍ത്ത ആരാധകര്‍ ഏറെ ആവേശത്തോടെയാണ് കേട്ടത്. മമ്മൂട്ടി- വൈശാഖ് കൂട്ടുകെട്ടില്‍
ഒരുങ്ങുന്ന ചിത്രത്തിന്റെ വരവിനായ് പ്രേഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ ആരംഭിക്കാന്‍ കാത്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മലയാള സിനിമ ഇതുവരെ കണ്ടു പരിചയിക്കാത്ത സ്ഥലങ്ങളായിരുന്നു ഷൂട്ടിങ്ങിനായി സംവിധായകന്‍ വൈശാഖിന്റെ മനസിലുണ്ടായിരുന്നത്. അതിനായി നടത്തിയ യാത്രകള്‍ ചെന്നെത്തിയത്‌ കൊച്ചിയിലെ എടവനാട്ടെ തുരുത്തിലാണ്.

ചിത്രത്തിന്റെ നിരവധി രംഗങ്ങളാണ് ഇവിടെ തയ്യാറാക്കിയിരിക്കുന്നത്‌. ക്ലൈമാക്‌സും സണ്ണി ലിയോണിന്റെ ഡാന്‍സും ഉള്‍പ്പെടെ ഈ സെറ്റുകളില്‍ ആണ് ചിത്രീകരിച്ചിരിക്കുന്നത്. തമിഴ് നടന്‍ ജയ്, നെടുമുടി വേണു, വിജയ രാഘവന്‍, അജു വര്‍ഗീസ്, ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രം വിഷു റിലീസായി പുറത്തിറങ്ങും.

Top