മധുരരാജയിലെ അഭിനയതാക്കളുടെ ലിസ്റ്റ് പുറത്തു വിട്ട് അണിയറ പ്രവര്‍ത്തകര്‍

mammootty-actor

മ്മൂട്ടി-വൈശാഖ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം മധുരരാജയിലെ അഭിനേതാക്കളുടെ ലിസ്റ്റ് പുറത്തുവിട്ടു. വര്‍ഷങ്ങള്‍ മുമ്പ് തിയേറ്ററുകളെ ഇളക്കിമറിച്ച് പോക്കിരി രാജയിലെ കഥാപാത്രം വീണ്ടുമെത്തുമ്പോള്‍ ഇത്തവണ്ണ പുതിയ ചില കഥാപാത്രങ്ങള്‍ കൂടെയുണ്ട്. പോക്കിരി രാജയില്‍ നിന്ന് സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ എത്തുന്നു. ചിത്രം ആഗസ്റ്റ് 9ന് ചിത്രീകരണമാരംഭിക്കും.

അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാര്‍ തുടങ്ങിയവര്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ തമിഴ് യുവ താരം ജയും പ്രധാന വേഷത്തിലുണ്ട്. ജഗപതി ബാബു ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ബിജുക്കുട്ടന്‍, ധര്‍മജന്‍, എംആര്‍ ഗോപകുമാര്‍, കൈലാസ്, ബാല, മണിക്കുട്ടന്‍, നോബി, ബൈജു എഴുപുന്ന, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ജയന്‍ ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Top