രണ്ടാംവാരത്തിലേക്ക് ‘മധുര മനോഹര മോഹം’; മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി

 

നിറഞ്ഞ സദസ്സുകളില്‍ രണ്ടാംവാരത്തിലേക്ക് കടക്കുകയാണ് സ്റ്റഫി സേവ്യറിന്റെ ‘മധുര മനോഹര മോഹം. അതിനിടെ സിനിമയുടെ മൂന്നാമത്തെ ടീസര്‍ പുറത്തിറങ്ങി. ഷറഫുദ്ദീനും രജിഷയും ബിന്ദു പണിക്കരും മറ്റും അണിനിരക്കുന്ന ടീസര്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുന്നതാണ്. കാഴ്ചക്കാരെ ആദ്യാവസാനം രസിപ്പിക്കുന്ന ഒരു മുഴുനീള എന്റര്‍ടെയ്‌നറാണ് ചിത്രം എന്നാണു പ്രേക്ഷകാഭിപ്രായം.

മികച്ച അഭിപ്രായം നേടിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ച മുതല്‍ ചിത്രത്തിന് കേരളത്തിലുടനീളം കൂടുതല്‍ പ്രദര്‍ശനങ്ങള്‍ ലഭിച്ചിരുന്നു. ബുള്ളറ്റ് ഡയറീസ് എന്ന് ചിത്രത്തിന് ശേഷം B3M ക്രിയേഷന്‍സ് നിര്‍മ്മിച്ച ചിത്രം എഴുതിയിരിക്കുന്നത് മഹേഷ് ഗോപാല്‍, ജയ് വിഷ്ണു എന്നിവര്‍ ചേര്‍ന്നാണ്. ചന്ദ്രു സെല്‍വരാജാണ് ചിത്രത്തിന്റെ ക്യാമറ. ചിരിയുടെ പശ്ചാത്തലത്തില്‍ ഒരു മുഴുനീള എന്റര്‍ടൈന്‍മെന്റാണ് സ്റ്റെഫിയും സംഘവും ഒരുക്കിയിരിക്കുന്നത്.

ഹൃദയം, മൈക്ക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഹിഷാം അബ്ദുള്‍വഹാബ് സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രം കൂടിയാണിത്. നവാഗതനായ ജിബിന്‍ ഗോപാലാണ് ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും പ്രൊമോ സോങ്ങും ഒരുക്കിയിരിക്കുന്നത്. വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Top