നിലവിൽ കാസ്റ്റിംഗ് കാൾ ഇല്ല, വ്യാജ സന്ദേശങ്ങള്‍ പാടെ അവഗണിക്കുക; മധു വാര്യർ

ടി മഞ്ജു വാര്യരെ നായികയാക്കി സഹോദരനും നടനുമായ മധു വാര്യര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ലളിതം സുന്ദരം. ഇപ്പോഴിതാ സിനിമയുടെ കാസ്റ്റിംഗ് കോള്‍ സംബന്ധിച്ച് വ്യക്തത വരുത്തിയിരിക്കുകയാണ് മധു വാര്യര്‍. ചിത്രത്തിനു വേണ്ടി പ്രസിദ്ധപെടുത്തിയിരുന്ന കാസ്റ്റിംഗ് കാളിൽ നിന്നും ഡിസംബർ 15ആം തിയതി വരെ വന്ന അപേക്ഷകളിൽ നിന്നും അർഹരായവരെ തെരെഞ്ഞെടുത്തിട്ടുണ്ടെന്നും നിലവിൽ കാസ്റ്റിംഗ് കോള്‍ ഇല്ലാത്തതാണെന്നും ചിത്രത്തിന്റെ പേരില്‍ എതെങ്കിലും തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ ലഭിക്കുകയാണെങ്കില്‍ അവ അവഗണിക്കേണ്ടതാണെന്നും മധു വാര്യര്‍ വ്യക്തമാക്കി.

ബിജു മേനോൻ ആണ് ചിത്രത്തില്‍ നായകനായി എത്തുന്നത്. പ്രമോദ് മോഹൻ ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

Top