മധുവിന്‍റെ കൊലപാതകം: രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി,അന്വേഷണത്തിന് പ്രത്യേകസംഘം

madu murder case

അട്ടപ്പാടി : അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ കസ്റ്റഡിയിലെടുത്ത രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുക്കാലി സ്വദേശികളായ അബ്ദുല്‍ കരീം, ഹുസൈന്‍ എന്നിവരാണ് അറസ്റ്റിലായത്. മറ്റ് അഞ്ച് പേരെ കൂടി പൊലീസ് ചോദ്യം ചെയ്യുകയാണ്. സംഭവത്തില്‍ 15 പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന.

ഇവരുടെ അറസ്റ്റ് രേഖപ്പെടുത്താതെ മൃതദേഹം പുറത്തിറക്കാന്‍ അനുവദിക്കില്ലെന്ന് മധുവിന്റെ ബന്ധുക്കള്‍ വ്യക്തമാക്കിയിരുന്നു.

കുറ്റവാളികളെ ഉടന്‍ പിടികൂടാന്‍ നിര്‍ദേശം നല്‍കിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചതായും ഡിജിപി അറിയിച്ചു. തൃശൂര്‍ ഐജിക്കാണ് അന്വേഷണ ചുമത കൈമാറിയിരിക്കുന്നതെന്നും അദേഹം പറഞ്ഞു.

ആദിവാസി സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ അഗളി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ചും നടത്തി. ഇതോടെയാണ് സമ്മര്‍ദ ഫലമായി അറസ്റ്റ് രേഖപ്പെടുത്താന്‍ പൊലീസ് തയ്യാറായത്. സംഭവത്തില്‍ പട്ടികജാതി പട്ടികവര്‍ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.

Top