ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തു

madhu murder

കൊച്ചി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തില്‍ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. പൊതുതാല്‍പര്യം മുന്‍നിര്‍ത്തി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. സുരേന്ദ്രന്‍ നല്‍കിയ കത്തില്‍ ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരമാണ്‌ ഡിവിഷന്‍ ബെഞ്ച് കേസെടുത്തിരിക്കുന്നത്.

മധുവിന്റെ കൊലപാതകം അതീവ ഗൗരവമുള്ളതാണെന്നും വിഷയത്തില്‍ കോടതി അടിയന്തരമായി ഇടപെടമെന്നും സുരേന്ദ്രന്‍ കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മധുവിന്റെ കൊലക്കേസില്‍ സര്‍ക്കാരിനെതിരെയുള്ള നടപടിയല്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി കേസെടുത്തിരിക്കുന്നത്. കേസില്‍ കോടതിയെ സഹായിക്കാന്‍ അമിക്കസ് ക്യൂറിയെയും ഹൈക്കോടതി നിയോഗിച്ചു. കേസിലെ തുടര്‍ നടപടികള്‍ വ്യക്തമാക്കണമെന്നും കോടതി ഉത്തരവിട്ടു. വിഷയത്തില്‍ 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാമെന്ന് സ്റ്റേറ്റ് അറ്റോര്‍ണി കോടതിയെ അറിയിച്ചു.

Top