ഒന്നാം മരയ്ക്കാര്‍ മധു; രണ്ടാമനെയും മൂന്നാമനെയും തേടി അണിയറ പ്രവര്‍ത്തകര്‍

madhu2

സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രം ‘മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തില്‍’ ഒന്നാം മരയ്ക്കാറായി മധു എത്തുന്നു. ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരാണ് കുട്ട്യാലി മരയ്ക്കാര്‍ എന്ന വേഷം കൈകാര്യം ചെയ്യുന്നത് മധുവാണെന്ന വിവരം പുറത്തുവിട്ടത്.

ചിത്രത്തില്‍ നാല് മരയ്ക്കാര്‍മാരാണ് ഉള്ളത്. ഒന്നാമനായി മധുവും നാലാമനായി മോഹന്‍ലാലും എത്തുമ്പോള്‍, രണ്ടാമനും മൂന്നാമനും വേണ്ടിയുള്ള തിരച്ചിലിലാണ് അണിയറ പ്രവര്‍ത്തകര്‍. അമിതാഭ് ബച്ചന്‍, കമല്‍ഹാസന്‍ എന്നിവരുമായി ചര്‍ച്ചകള്‍ നടന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മരയ്ക്കാറുടെ കഥയാണ് ചിത്രം പ്രധാനമായും പറയുന്നത്.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നൂറു കോടി രൂപയ്ക്ക് മുകളില്‍ ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്.

Top