ബോബി സിന്‍ഹയുടെ ‘അഗ്നി ദേവി’ല്‍ കരാറൊപ്പിട്ട് തെന്നിന്ത്യന്‍ താരം മധൂ

madhoo

ചെന്നൈ: ബോബി സിന്‍ഹ നായകനാവുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ചിത്രം അഗ്നി ദേവില്‍ കരാറൊപ്പിട്ട് തെന്നിന്ത്യന്‍ താരം മധൂ. ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള കഥാപാത്രമായിട്ടാണ് മധൂ എത്തുക. ശരത് കുമാര്‍ നായകനായ ചെന്നൈയില്‍ ഒരു നാള്‍ 2 എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോണ്‍ പോള്‍ രാജ് , ശ്യാം സൂര്യ എന്നിവര്‍ ചേര്‍ന്നാണ് അഗ്‌നി ദേവ് സംവിധാനം ചെയ്യുന്നത്.

അഗ്‌നിദേവ് ഒരു പൊളിറ്റിക്കല്‍ ത്രില്ലര്‍ മൂവിയാണ്. നായക കഥാപാത്രവും ശത്രുക്കളും തമ്മിലുള്ള സംഘട്ടനമാണ് ചിത്രം പറയുന്നതെന്ന് സംവിധായകര്‍ അഭിപ്രായപ്പെട്ടു. എഴുത്തുകാരനായ രാജേഷ് കുമാറിന്റെ നോവലുമായി സിനിമയുടെ കഥയ്ക്ക് സാമ്യം ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നോവലില്‍ നിന്നും വളരെ കുറച്ച് ഭാഗങ്ങള്‍ മാത്രമേ സിനിമയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളുവെന്നും, ഇതൊരു യഥാര്‍ത്ഥ സംഭവ കഥയുമാണെന്ന് ജോണ്‍ പോള്‍ രാജ് വ്യക്തമാക്കി.

bobby-simhas-next-film-titled-agni-dev-photos-pictures-stills

ചിത്രത്തില്‍ സതീഷും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എന്നാല്‍ അതൊരു കോമഡി കഥാപാത്രമല്ലെന്നും തികച്ചും നിര്‍ണായകമായ കഥാപാത്രമാണെന്നും സംവിധായകര്‍ കൂട്ടിച്ചേര്‍ത്തു.

Top