ആകാംഷയോടെ കാത്തിരിക്കുന്ന ആമിയുടെ മ്യൂസിക് ലോഞ്ച് ലുലുമാളില്‍ നടന്നു

aami film

ലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ വേഷത്തില്‍ മഞ്ജു വാര്യര്‍ വെള്ളിത്തിരയിലേക്ക് എത്തുന്ന ആമിയുടെ മ്യൂസിക് ലോഞ്ച് ലുലുമാളില്‍ നടന്നു. മാധവിക്കുട്ടിയുടെ ഭര്‍ത്താവ് മാധവദാസിന്റെ വേഷം ചെയ്യുന്നത് മുരളിഗോപിയാണ്.

ടൊവിനോ തോമസും അനൂപ് മേനോനുമാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനകഥാപാത്രങ്ങള്‍. ചിത്രത്തില്‍ മലയാളത്തിന് പരിചിതനായ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ അഭിനയിക്കുന്നത്. റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ പി. തോമസ്, റോബന്‍ റോച്ചാ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.

കൊച്ചി, മുംബൈ, കൊല്‍ക്കത്ത, ഒറ്റപ്പാലം എന്നിവിടങ്ങളിലായിരുന്നു സിനിമയുടെ ചിത്രീകരണം. ബോളിവുഡ് സംഗീത സംവിധായകന്‍ ജാവേദ് അക്തര്‍ ഗാനങ്ങളൊരുക്കുന്ന ചിത്രത്തില്‍ മധു നീലകണ്ഠനാണ് ക്യാമറ ചലിപ്പിക്കുന്നത്.

Top