‘മാധവി’: ഹ്രസ്വ ചിത്രവുമായി സംവിധായകൻ രഞ്ജിത്ത്

മിതാ പ്രമോദും ശ്രീലക്ഷ്മിയും  പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ഹ്രസ്വ ചിത്രവുമായി സംവിധായകൻ രഞ്ജിത്ത്.സംവിധായകൻ രഞ്ജിത്തിന്റെ ഉടമസ്ഥതയിലുള്ള ക്യാപിറ്റോൾ തിയറ്റേഴ്‌സും കപ്പ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ചിന്നു കുരുവിളയും അസ്സോസിയേറ്റ് ഡയറക്ടർ ശങ്കർ രാമകൃഷ്ണനുമാണ്.

‘സിനിമ തിയേറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് മാധവി എന്ന ഹ്രസ്വ ചിത്രം സംഭവിച്ചത് എന്ന് രഞ്ജിത്ത് പറഞ്ഞു.’

ആനന്ദം എന്ന ചിത്രത്തിലൂടെ പരിചിതനായ അരുൺ കുര്യൻ, കുക്കു പരമേശ്വരൻ തുടങ്ങിയവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നു. ചിത്രത്തിന്റെ സൗണ്ട് ഡിസൈനിങ് സച്ചിൻ സുധാകരൻ ആണ്. സംഗീതം നിർവഹിക്കുന്നത് ജേക്സ് ബിജോയിയാണ്.

Top