Madhavan To Play Dulquer Salman’s Role In Tamil Remake Of Charlie

ചാര്‍ലിയുടെ തമിഴ് റീമേക്കില്‍ മാധവന്‍ നായകനാകുന്നതായി വാര്‍ത്തകള്‍. ദുല്‍ഖറിനെയും ചാര്‍ലി ടീമിനെയും അഭിനന്ദിച്ച് ട്വിറ്ററില്‍ മാധവന്‍ ട്വീറ്റ് ചെയ്തതോടെയാണ് വാര്‍ത്ത പരക്കാന്‍ തുടങ്ങിയത്.

ചാര്‍ലി സിനിമ കണ്ടു. നന്നായിട്ടുണ്ട്. സുന്ദരി പെണ്ണേ ഗാനം ഇഷ്ടമായി. നിങ്ങളുടെ ടീം നന്നായിട്ടുണ്ട്. ദുല്‍ഖര്‍ പാടിയതും ഇഷ്ടമായി എന്നാണ് ട്വിറ്ററില്‍ മാധവന്‍ ട്വീറ്റ് ചെയ്തത്.

ചാര്‍ലിയില്‍ അഭിനയിക്കുന്നു എന്ന വാര്‍ത്ത പരന്നതോടെ ചിത്രത്തില്‍ അഭിനയിക്കാനായി തന്നെ സമീപിച്ചിരുന്നു എന്ന് മാധവന്‍ സ്ഥിരീകരിച്ചു.

ഇരുതിസിട്രു ആയിരുന്നു മാധവന്റെ പുറത്തിറങ്ങിയ അവസാന തമിഴ് ചിത്രം. ബോളിവുഡില്‍ തനു വെഡ്‌സ് മനു റിട്ടേണ്‍സും .രണ്ടു ചിത്രങ്ങളും ഹിറ്റായിരുന്നു.

ഇപ്പോള്‍ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ വളരെ ശ്രദ്ധാലുവാണ് താരം. അതിനാല്‍ ചാര്‍ലിയാകാന്‍ താരം സമ്മതം നല്‍കുമോ എന്നു കാത്തിരിക്കുകയാണ് ആരാധകര്‍.

Top