സമൂഹമാധ്യമങ്ങളില്‍ വൈറലായി മാധവന്റെ കിടിലന്‍ മേക്ക് ഓവര്‍

madhavan

ണിരത്‌നം ചിത്രം അലൈപായുതെയിലൂടെ തുടക്കം കുറിച്ച് സിനിമാ പ്രേമികളുടെ മനസ്സില്‍ ഇടം നേടിയ നടനാണ് മാധവന്‍. ഒരിടവേളയ്ക്കു ശേഷം ഇരുതി സുട്രു എന്ന ചിത്രത്തിലൂടെയായിരുന്നു മാധവന്‍ തമിഴില്‍ തിരിച്ചുവരവ് നടത്തിയിരുന്നത്. ഇരുതി സുട്രുവിന് ശേഷമിറങ്ങിയ മാധവന്റെ വിക്രം വേദ എന്ന ചിത്രവും തിയറ്ററുകളില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരുന്നു. വിക്രം വേദയില്‍ വിജയ് സേതുപതിയുമൊത്ത് മത്സരിച്ചുളള അഭിനയമായിരുന്നു മാധവന്‍ നടത്തിയിരുന്നത്.

ജ്യോതിക മുഖ്യ വേഷത്തില്‍ എത്തിയ മഗളിയര്‍ മട്ടും എന്ന ചിത്രത്തിലായിരുന്നു മാധവന്‍ ഒടുവിലായി തമിഴില്‍ അഭിനയിച്ചിരുന്നത്. മാധവന്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് മാരാ. വിക്രം വേദയ്ക്കു ശേഷം നടന്‍ മുഖ്യവേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് മാരാ. ചിത്രത്തിനായി താരം നടത്തിയ മേക്ക് ഓവര്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. മാധവന്‍ തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ മേക്ക് ഓവര്‍ ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ചിരിക്കുന്നത്.

Top