മാധവ് രാംദാസിന്റെ പുതിയ ചിത്രം ‘ഇളയരാജ’യില്‍ ഗിന്നസ് പക്രു; ഫസ്റ്റ്‌ലുക്ക് കാണാം

മേല്‍വിലാസം, അപ്പോത്തിക്കിരി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ മാധവ് രാമദാസന്റെ ഇളയരാജ എന്ന് പേരിട്ടിരിക്കുന്ന മൂന്നാമത്തെ ചിത്രത്തില്‍ ഗിന്നസ് പക്രു ടൈറ്റില്‍ വേഷത്തിലെത്തും. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.

ഏപ്രിലില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. മൂവീ മ്യൂസിക്കല്‍ കട്ട്‌സാണ് ചിത്രം നിര്‍മിക്കുന്നത്.

Top