ആവശ്യഘട്ടത്തില്‍ വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യും; വി.എസിന് മറുപടിയുമായി ഇ. ചന്ദ്രശേഖരന്‍

കാസര്‍ഗോഡ്: ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കണമെന്ന് പറഞ്ഞ വി.എസ് അച്യുതാനന്ദന് മറുപടിയുമായി റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍.

ഓരോരുത്തരും പറയുന്നതിന് അനുസരിച്ച് സര്‍ക്കാരിന് നിലപാട് പറയാന്‍ സാധിക്കില്ലെന്നാണ് മന്ത്രി അഭിപ്രായപ്പെട്ടത്. ആവശ്യമുള്ള ഘട്ടത്തില്‍ വിഷയം സര്‍ക്കാര്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കണമെന്നത് അത്യാവശ്യമായി കഴിഞ്ഞെന്ന് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

‘റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ നടപ്പാക്കുന്നതിന് അടുത്ത പ്രളയം വരെ കാത്തിരിക്കേണ്ട. പരിസ്ഥിതിലോല മേഖലകളില്‍ നടക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വിലക്കണം. കുന്നിന്റെ മുകളിലെ തടയണകള്‍ പൊളിച്ചു നീക്കണം. ദുരന്തങ്ങളുടെ യഥാര്‍ത്ഥ കാരണം ഈ മേഖലയില്‍ വൈദഗ്ധ്യമുള്ളവര്‍ പറഞ്ഞു തന്നിട്ടുണ്ട്. മാധവ് ഗാഡ്ഗിലിനെപ്പോലുള്ള വിദഗ്ധരുടെ പഠന റിപ്പോര്‍ട്ടുകള്‍ നമ്മുടെ മുമ്പിലുണ്ട്. വയല്‍ നികത്തലും കുന്നിടിക്കലും അനിയന്ത്രിതമായ പാറ ഖനനവും കുന്നിന്‍മുകളിലെ തടയണ നിര്‍മ്മാണവുമെല്ലാം ദുരന്ത കാരണമാണെന്ന് ഇന്ന് കേരളത്തിലെ ഏത് കൊച്ചു കുട്ടിക്കും അറിയാം. ഇനിയും അതിന്റെ പ്രാധാന്യം വേണ്ടത്ര മനസ്സിലാക്കാത്തത് ജനപ്രതിനിധികളാണ്’ വി.എസ് തുറന്നടിച്ചിരുന്നു.

Top