made in india plain ; first experimental successful

ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യത്തെ പരിശീലന വിമാനത്തിന്റെ പറക്കല്‍ ബംഗളൂരുവില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ഹിന്ദുസ്ഥാന്‍ ടര്‍ബോ ട്രെയിനര്‍40(എച്ച് ടിടി40) എന്ന പരിശീലന വിമാനം വ്യാഴ്ചയായിരുന്നു ആദ്യ പരീക്ഷണ പറക്കല്‍ നടത്തിയത്.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച് എഎല്‍) ആണ് ഇന്ത്യന്‍ വ്യോമസേനയ്ക്കായി ഈ പരിശീലന വിമാനത്തെ നിര്‍മ്മിച്ചത്. നിലവില്‍ 70 പരിശീലന വിമാനങ്ങളാണ് ഇന്ത്യന്‍ വ്യോമസേനയ്ക്ക് ആവശ്യമായിട്ടുള്ളത്.
അതില്‍ ആദ്യത്തെ പരിശീലന വിമാനമായ എച്ച് ടിടി40 വിമാനത്തിന്റെ പറക്കലാണ് വിജകരമായി പൂര്‍ത്തീകരിച്ചിരിക്കുന്നത്.

363കോടി രൂപയാണ് എച്ച് ടിടി40 എന്ന പ്രോജക്ടിനായി ചിലവായിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ എട്ടുമണിക്ക് പറന്നുയര്‍ന്ന വിമാനം അരമണിക്കൂര്‍ പരീക്ഷണപറക്കലിന് ശേഷം സുരക്ഷിതമായി ലാന്റ് ചെയ്തു.ഇതുപോലെ പലതവണകളായി പരീക്ഷണ പറക്കലിന് ശേഷമായിരിക്കും പൂര്‍ണമായും പരിശീലനത്തിനായി ഉപയോഗിക്കുകയെന്ന് എച്ച്എഎല്‍ വക്താവ് അറിയിച്ചു.

Top