മെയ്ഡ് ഇന്‍ ചൈന; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

Rajkummar Rao

രാജ്കുമാര്‍ റാവുവും മൗനി റോയിയും ഒന്നിക്കുന്ന ചിത്രം മെയ്ഡ് ഇന്‍ ചൈനയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 2019 ആഗസ്റ്റ് 15നായിരിക്കും ചിത്രം തിയേറ്ററുകളിലെത്തുക. രാജ്കുമാര്‍ തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റര്‍ പുറത്തുവിട്ടത്.

രാജ്കുമാറിന്റെ ഭാര്യയുടെ വേഷത്തിലാണ് മൗനി റോയ് എത്തുന്നത്. മിഖില്‍ മുസാലെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കോമഡി ചിത്രമായാണ് മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. മുംബൈയും ഗുജറാത്തും ചൈനയുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. ഗുജറാത്തി ദമ്പതികളായാണ് ഇരുവരും വേഷമിടുന്നത്.

ഒരുപാട് പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഗുജറാത്തി ബിസിനസ്സുകാരാനായാണ് രാജ്കുമാര്‍ റാവു എത്തുന്നത്. വിവാഹത്തിനു ശേഷം മുംബൈയില്‍ ജീവിച്ചിരുന്ന മൗനി അഹമ്മദാബാദിലേക്ക് എത്തുകയാണ്. ഒരു സാധാരണ ഭാര്യയുടെ വേഷത്തിലാണ് മൗനി എത്തുന്നത്. ഈ ദമ്പതികളുടെ ജീവിതയാത്രയാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.

Top