ഒന്നല്ല മൂന്ന് ആഘോഷങ്ങള്‍; ആശംസകളുമായി തെന്നിന്ത്യന്‍ താരം മാധവന്‍

തെന്നിന്ത്യന്‍ പ്രേഷകരുടെ പ്രിയ നടനാണ് മാധവന്‍. മികച്ച കഥാപാത്രങ്ങളിലൂടെ ആരാധകരുടെ മനം കവരുന്ന താരം ഇപ്പോള്‍ സ്വാതന്ത്രദിനാശംസകള്‍ നേര്‍ന്ന് ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. പരമ്പരാഗത വേഷത്തില്‍ അച്ഛനും മകനുമൊപ്പം നില്‍ക്കുന്ന ചിത്രമാണ് താരം പങ്കുവെങ്കുവെച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ളവര്‍ക്ക് ഐശ്വര്യം നേരുന്നുവെന്നും മാധവന്‍ കുറിച്ചിട്ടുണ്ട്.. സ്വാതന്ത്രദിനാശംസകള്‍ മാത്രമല്ല രക്ഷാബന്ധന്‍ , ആവണിവട്ടം ആശംസകളും താരം പങ്കുവെച്ചിട്ടുണ്ട്.

നമ്പിനാരായണന്റെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന റോക്ക്റ്ററി ദ നമ്ബി എഫക്ടിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിമ്രാനാണ് ചിത്രത്തിലെ നായിക. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. മാധവന്‍ തന്നെയാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.

Top