മഅദനിയുടെ സുരക്ഷാ ചെലവ് സുപ്രീം കോടതി ചുരുക്കി

കര്‍ണാടക: പിഡിപി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനിയുടെ കേരള യാത്രയുടെ ഭാഗമായുള്ള സുരക്ഷ ചെലവ് സുപ്രീംകോടതി കുറച്ചു.

മഅദനി 1,18,000 രുപ നല്‍കിയാല്‍ മതിയെന്ന് കോടതി നിര്‍ദേശിച്ചു. കര്‍ണാടക നല്‍കിയ പുതുക്കിയ കണക്ക് പ്രകാരമാണ് നടപടി.

മഅദനിക്ക് കേരളത്തില്‍ തങ്ങാവുന്ന തിയതികളിലും സുപ്രീംകോടതി മാറ്റം വരുത്തി. ഈ മാസം ആറു മുതല്‍ 19 വരെ മഅ്ദനിക്ക് കേരളത്തില്‍ തങ്ങാം.

എന്നാല്‍, സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കുറയ്ക്കണമെന്ന വാദം കോടതി തള്ളി. വിചാരണ തടവുകാരുടെ മേല്‍ സുരക്ഷ ചെലവ് ചുമത്തുന്നത് കീഴ്‌വഴക്കമാക്കരുതെന്നും കോടതി വിമര്‍ശിച്ചു.

ഇക്കാര്യത്തില്‍ പ്രശാന്ത് ഭൂഷന്റെ വാദം കോടതി അംഗീകരിച്ചു.

Top