മഅദനിയെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

abdul nasr madani

ബംഗളൂരു: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയെ അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂത്രാശയ സംബന്ധമായ രോഗം രൂക്ഷമായതിനെ തുടര്‍ന്നാണ് അദ്ദേഹത്തിന് അടിയന്തര ചികിത്സ നല്‍കുന്നത്.

ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഅദനിക്ക് വെള്ളിയാഴ്ചയാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.

ബംഗളൂരു സ്‌ഫോടന കേസില്‍ അറസ്റ്റിലായി ദീര്‍ഘനാള്‍ ജയിലില്‍ കിടന്ന മഅദനി പിന്നീട് ജാമ്യത്തിലിറങ്ങി ബംഗളൂരുവിലെ ബെന്‍സണ്‍ ടൗണ്‍ ഫ്‌ളാറ്റിലാണ് കഴിയുന്നത്.

Top