മഅദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുത്; കര്‍ണാടക സര്‍ക്കാര്‍

ബെംഗളൂരു: അബ്ദുള്‍ നാസര്‍ മദനിക്കെതിരെ സത്യവാങ്മൂലം നല്‍കി കര്‍ണാടക സര്‍ക്കാര്‍. കേരളത്തിലേക്ക് പോകാന്‍ മദനിയെ അനുവദിക്കരുതെന്നും അവിടെ ചെന്നാല്‍ ഭീകര സംഘടനകളുമായി ചേര്‍ന്ന് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുമെന്നാണ് വാദം. മദനിയെ സ്വതന്ത്രമാക്കിയാല്‍ വീണ്ടും ഭീകരവാദ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടാന്‍ സാധ്യതയുണ്ടെന്നും മറ്റ് നിരവധി കേസുകള്‍ മദനിക്കെതിരെയുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കര്‍ണാടക ആഭ്യന്തര വകുപ്പ് സുപ്രീംകോടതിയില്‍ നല്‍കിയ 26 പേജുള്ള സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങളുള്ളത്. കേരളത്തിലേക്ക് പോകാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് മഅദനി നല്‍കിയ ഹര്‍ജിയിലാണ് കര്‍ണാടകത്തിന്റെ സത്യവാങ്മൂലം. ബെംഗളൂരു സ്‌ഫോടനക്കേസ് വിചാരണ പൂര്‍ത്തിയാകുന്നത് വരെ കേരളത്തില്‍ തങ്ങാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅദനി സുപ്രീം കോടതിയെ സമീപിച്ചത്.

 

Top