മഅദനിയ്ക്ക് കേരളത്തില്‍ പോകുവാന്‍ എന്‍ഐഎ കോടതിയുടെ അനുമതി

ബംഗളൂരു: ബംഗളൂരു ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന മഅദനിയ്ക്ക് ജാമ്യം അനുവദിക്കുകയും, കേരളത്തില്‍ പോകുവാന്‍ അനുമതി നല്‍കുകയും ചെയ്തു. അബ്ദുന്നാസര്‍ മഅദനിയ്ക്ക് കേരളത്തില്‍ പോകുവാന്‍ എന്‍ഐഎ കോടതിയാണ് അനുമതി നല്‍കിയത്.

മെയ് 3 മുതല്‍ 11 വരെ മഅദനിയ്ക്ക് കേരളത്തില്‍ തങ്ങാവുന്നതാണ്. അര്‍ബുദരോഗിയായ അമ്മയെ കാണുവാനാണ് മഅദനി അപേക്ഷ നല്‍കിയത്. ബംഗളൂരു സ്ഫോടന കേസിലെ 31-ാം പ്രതിയാണ് മഅദനി.

Top