മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅദനി ബുധനാഴ്ച തലശേരിയില്‍; നഗരത്തില്‍ കനത്ത സുരക്ഷ

madani

തലശേരി: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ബുധനാഴ്ച തലശേരിയിലെത്തും.

ബുധനാഴ്ച രാവിലെ മംഗളൂരു എക്‌സ്പ്രസില്‍ തലശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരുന്ന മഅദനി അവിടെനിന്നും പ്രവര്‍ത്തകരുടെ അകമ്പടിയോടെ ഹോട്ടലിലേക്ക് പോകും. ടൗണ്‍ ഹാളില്‍ ഉച്ചയ്ക്കു 12നാണു വിവാഹചടങ്ങുകള്‍.

അതേസമയം മഅദനിയുടെ വരവ് പ്രമാണിച്ച് നഗരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ വാഹനപരിശോധന കര്‍ശനമാക്കി. മഅദനി താമസിക്കുന്നതും സമീപത്തുള്ളതുമായ ഹോട്ടലുകളിലെ താമസക്കാരെക്കുറിച്ചു കൃത്യമായ വിവരങ്ങള്‍ പോലീസ് ശേഖരിക്കുന്നുണ്ട്. മഅദനി നഗരം വിടുന്നതുവരെ കനത്ത സുരക്ഷയൊരുക്കാനാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശം.

17 അംഗ കര്‍ണാടക പോലീസിനാണ് മഅദനിയുടെ സുരക്ഷാ ചുമതല.

Top