‘മദനോത്സവം’; വ്യത്യസ്തമായൊരു കഥയുമായി രതീഷ് ബാലകൃഷ്ണൻ

രതീഷ് ബാലകൃഷ്ണൻ പൊതുവാൾ തിരക്കഥയൊരുക്കുന്ന ‘മദനോത്സവം’ എന്ന പുതിയ സിനിമയുടെ ചിത്രീകരണം കാഞ്ഞങ്ങാട് ആരംഭിച്ചു. സുരാജ് വെഞ്ഞാറമൂട്, ബാബു ആന്റണി, രാജേഷ് മാധവന്‍, സുധി കോപ്പ, ഭാമ അരുണ്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇ സന്തോഷ് കുമാറിന്റെ ചെറുകഥയെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത്താണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഛായാഗ്രഹണം ഷെഹനാദ് ജലാല്‍ നിര്‍വഹിക്കുന്നു.

ബളാൽ ഭഗവതി ക്ഷേത്രത്തിൽ വെച്ച് നടന്ന ചടങ്ങിൽ നിർമ്മാതാവ് വിനായക് അജിത് സ്വിച്ചോൺ കർമ്മം നിർവഹിച്ചപ്പോൾ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യ ക്ലാപ്പടിച്ചു. രതീഷിന്റെ ചീഫ് അസോസിയേറ്റ് ആയിരുന്ന സുധീഷ് ഗോപിനാഥിന്റെ ആദ്യ സംവിധാന സംരംഭമാണ് മദനോത്സവം.

വൈശാഖ് സുഗുണന്‍ എഴുതിയ വരികള്‍ക്ക് ക്രിസ്റ്റോ സേവിയര്‍ സംഗീതം പകരുന്നു. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അഭിലാഷ് എം യു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത് കരുണാകരന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- ജ്യോതിഷ് ശങ്കര്‍, എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, സൗണ്ട് ഡിസൈന്‍-ശ്രീജിത്ത് ശ്രീനിവാസന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- രഞ്ജിത് കരുണാകരന്‍, കല- കൃപേഷ് അയ്യപ്പന്‍കുട്ടി. വസ്ത്രാലങ്കാരം- മെല്‍വി ജെ, മേക്കപ്പ്- ആര്‍ ജി വയനാടന്‍, സ്റ്റില്‍- നന്ദു ഗോപാലകൃഷ്ണന്‍, ഡിസൈന്‍- അറപ്പിരി വരയന്‍, പിആര്‍ഒ- എ എസ് ദിനേശ്, ശബരി. കാസര്‍കോട്, കൂര്‍ഗ്, മടികേരി എന്നിവിടങ്ങളിലാണ് ചിത്രീകരണം നടക്കുക.

 

Top