മാഡം തുസാഡ്സിന്റെ ദുബായ് ശാഖ എക്‌സ്‌പോക്കരികെ; മെസ്സി ഉള്‍പ്പെടെ 60 ‘ആഗോള താരങ്ങള്‍’

ദുബായി: പ്രശസ്ത മെഴുക് മ്യൂസിയമായ മാഡം തുസാഡ്സിന്റെ ദുബായ് ശാഖ ഒക്ടോബര്‍ 14 ന് തുറന്നു.ദുബായ് എക്‌സ്‌പോക്ക് വളരെ അടുത്താണ് ശാഖ. അറബ് ലോകത്തെ ആദ്യത്തെ ശാഖയാണിത്. ദശലക്ഷക്കണക്കിന് സഞ്ചാരികളെ എക്‌സ്‌പോ ആകര്‍ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും പോപ്പ് ഗായിക റിഹാനയും ഉള്‍പ്പെടെ ‘ആഗോള താരങ്ങളുടെ’ 60 പ്രതിമകള്‍ ആണുള്ളത്. ലെബനീസ് പോപ്പ് താരങ്ങളായ നാന്‍സി അജ്റാമും മായാ ഡയബും ഉള്‍പ്പെടെ 15 പേര്‍ അറബ് മേഖലയില്‍ നിന്നുള്ളവരാണ്. ലണ്ടന്‍ ആസ്ഥാനമായ മാഡം തുസാഡ്സില്‍ 250 മെഴുക് പ്രതിമകള്‍ ഉണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്‌സ്, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളിലും ചെറിയ ശാഖകളുണ്ട്.

ദശലക്ഷക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിക്കുന്നതിനും മഹാമാരി ബാധിച്ച സമ്പദ് വ്യവസ്ഥയെ ഉയര്‍ത്തുന്നതിനുമായി, ഒരു വര്‍ഷത്തെ കാലതാമസത്തിന് ശേഷം, ഒക്ടോബര്‍ 1 ന് ആരംഭിച്ച ആറ് മാസത്തെ എക്‌സ്‌പോ 2020, ദുബായിയില്‍ പുരോഗമിക്കുകയാണ്.

 

Top