മാച്ചു പിച്ചുവില്‍ രണ്ട് തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി വിദേശ ടൂറിസ്റ്റുകള്‍ക്ക് പരിക്ക്

പെറു: പെറുവിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ മാച്ചു പിച്ചുവിലെ രണ്ട് പാസഞ്ചര്‍ തീവണ്ടികള്‍ തമ്മില്‍ കൂട്ടിയിടിച്ച് നിരവധി വിദേശ ടൂറിസ്റ്റുകള്‍ക്ക് പരിക്കേറ്റു.കൂട്ടിയിടിയില്‍ 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അഞ്ച് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റ ആളുകളെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഒരു ചിലിയന്‍ സ്ത്രീയ്ക്കും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. 2017 ല്‍ മാച്ചു പിച്ചുവിലേക്ക് എത്തിയ സന്ദര്‍ശകര്‍ 1.4 ദശലക്ഷം ആളുകളാണ് . ജൂലൈ – ഓഗസ്റ്റ് മാസങ്ങളില്‍ ശരാശരി 5,000 പേരാണ് മാച്ചുപിച്ചുവിലെത്തിയത്.

Top