മെഷീന്‍ നവീകരണം പൂര്‍ത്തിയായില്ല ; പുത്തന്‍ 200 എടിഎമ്മിലെത്താന്‍ കാത്തിരിപ്പ് നീളും

ന്യൂഡല്‍ഹി: റിസര്‍വ്ബാങ്ക് പുറത്തിറക്കിയ പുതിയ 200ന്റെ നോട്ട് എടിഎമ്മിലെത്താന്‍ ഇനിയും വൈകും.

ഈ വര്‍ഷാവസാനത്തിലും പുതിയ 200രൂപ എടിഎമ്മിലെത്തിക്കാന്‍ കഴിയില്ലെന്നാണ് പുതിയ റിപ്പോര്‍ട്ട്.

200ന്റെ നോട്ട് ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ എടിഎം മെഷീനുകള്‍ നവീകരിക്കാത്തതാണ് ഇതിന് പിന്നിലെന്ന് എടിഎം നിര്‍മ്മാതാക്കള്‍ പറയുന്നു.

എന്നാല്‍ ചില എടിഎമ്മുകള്‍ നവീകരിച്ചെന്നും എടിഎം നവീകരണവുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശം ബാങ്കുകളാണ് എടുക്കേണ്ടതെന്നും, അവരുടെ ഭാഗത്ത് നിന്നൊരു നിര്‍ദേശവും വന്നിട്ടില്ലെന്നും എടിഎം നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു.

അതേസമയം എടിഎം നവീകരണപ്രക്രിയക്ക് സമയമെടുക്കുമെന്നും, നോട്ട് നിരോധന സമയത്ത് തൊഴിലാളികള്‍ രാവും പകലും പണിയെടുത്തതുകൊണ്ടാണ് പുതിയ അഞ്ഞൂറിന്റെയും രണ്ടായിരത്തിന്റെയും നോട്ടുകള്‍ ഉള്‍ക്കൊള്ളാവുന്ന തരത്തില്‍ മെഷീനുകള്‍ മാറ്റിയതെന്നും, എന്നാല്‍ അത്തരമൊരു പ്രതിസന്ധി ഇപ്പോള്‍ ഇല്ലെന്നുമാണ് ബാങ്കുകള്‍ വ്യക്തമാക്കുന്നത്.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പുതിയ 200ന്റെയും അമ്പതിന്റെയും നോട്ടുകള്‍ റിസര്‍വ്ബാങ്ക് പുറത്തിറക്കിയത്.

Top