യന്ത്രതകരാര്‍; വഴിയില്‍ കുടുങ്ങി വന്ദേഭാരത് എക്‌സ്പ്രസ്, വലഞ്ഞ് യാത്രക്കാര്‍

കണ്ണൂര്‍: യന്ത്രത്തകരാറിനെ തുടര്‍ന്നു കാസര്‍കോട്- തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന്റെ യാത്ര ഒന്നര മണിക്കൂറോളം മുടങ്ങി. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വൈകിട്ട് 3.25ന് എത്തിയ ട്രെയിനാണു തുടര്‍യാത്ര സാധ്യമാകാതെ ഏറെനേരം നിര്‍ത്തിയിട്ടത്. ഇതോടെ യാത്രക്കാര്‍ പ്രയാസത്തിലായി.

കംപ്രസറിന്റെ പ്രശ്‌നമാണെന്നാണ് അധികൃതര്‍ പറയുന്നത്. എടുക്കേണ്ട സമയം കഴിഞ്ഞിട്ടും പോകാതിരുന്ന ട്രെയിനില്‍നിന്നു പുറത്തിറങ്ങാനാവാതെ ആളുകള്‍ കുഴങ്ങി. വാതിലുകള്‍ പൂട്ടിയ നിലയിലായിരുന്നു. അരമണിക്കൂറിനു ശേഷമാണു ഡോര്‍ തുറന്നത്. എസി ഉള്‍പ്പെടെയുള്ളവ പ്രവര്‍ത്തിക്കുന്നില്ലെന്നു യാത്രക്കാര്‍ പരാതിപ്പെട്ടു.

Top