മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗ് സ്‌ക്വാഡ് പ്രഖ്യാപിച്ചു

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ യൂറോപ്പ ലീഗ് സ്‌ക്വാഡ് പ്രഖ്യാപിച്ചു. നാളെ ലാസ്‌കിനെ ആണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂറോപ്പ ലീഗില്‍ നേരിടേണ്ടത്. രണ്ട് മാറ്റങ്ങളാണ് യുണൈറ്റഡ് സ്‌ക്വാഡില്‍ വരുത്തിയിരിക്കുന്നത്.

പരുക്കേറ്റ ലൂക്‌സ് ഷോ, ടുവന്‍സബെ എന്നിവര്‍ സ്‌ക്വാഡില്‍ നിന്നും പുറത്തായി. പകരം ടീനേജ് താരങ്ങളായ ഏഥന്‍ ലയര്‍ഡ്, ടെഡ് മെംഗി എന്നിവര്‍ സ്‌ക്വാഡില്‍ എത്തി. ബാക്കി പ്രമുഖ താരങ്ങള്‍ എല്ലാം സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Top