യുഗോസ്ലാവിയ ഇനി മുതല്‍ റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മസെഡോണിയ

ബിട്ടോല : വര്‍ഷങ്ങള്‍ നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ യുഗോസ്ലാവിയ ആ പേര് ഉപേക്ഷിക്കുകയാണ്. റിപ്പബ്ലിക് ഓഫ് നോര്‍ത്ത് മസെഡോണിയ എന്ന പേരിലാവും യുഗോസ്ലാവിയ ഇനി അറിയപ്പെടുന്നത്.

കഴിഞ്ഞദിവസമാണ് ഇത് സംബന്ധിച്ച് ധാരണാ പത്രം ഗ്രീസും മസെഡോണിയും ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളുടെയും പാര്‍ലമെന്റിന്റെ അംഗീകാരത്തെയും മസെഡോണിയയിലെ ജനഹിത പരിശോധനാഫലത്തെയും ആശ്രയിച്ചാവും പേര് മാറല്‍ പ്രക്രിയ പൂര്‍ണമാവുക.

eugoslaia-1

ഐക്യരാഷ്ട്ര സംഘടനാ പ്രതിനിധികളും യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളുമടങ്ങുന്ന യോഗത്തിലായിരുന്നു തീരുമാനം എടുത്തത്. ചരിത്രപരമായ ഈ ദൗത്യം നിറവേറ്റാന്‍ ബാധ്യസ്ഥരാണെന്ന് ഉടമ്പടയില്‍ ഒപ്പുവച്ചുകൊണ്ട് ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് പറഞ്ഞു. നിലവിലെ പ്രതിസന്ധികളെ പരിഹരിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

eugoslavioa-3

യുഗോസ്ലാവിയയുടെ പേര്മാറ്റത്തിനെതിരെ രണ്ട് രാജ്യങ്ങളില്‍ നിന്നും ശക്തമായ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. 1991 ലാണ് ഗ്രീസും മസെഡോണിയും തര്‍ക്കമാരംഭിച്ചത്. പുതിയ ഉടമ്പടി മസെഡോണിയയുടെ യൂറോപ്യന്‍ യൂണിയനിലേക്കും നാറ്റോയിലേക്കുമുള്ള പ്രവേശനത്തിനും വഴി തെളിക്കും.

യുഗോസ്ലാവിയ വിഭജിച്ചാണ് ബോസ്‌നിയ ഹെര്‍സെഗോവിന, സെര്‍ബിയ.ക്രൊയേഷ്യ. മാസിഡോണിയ മോണ്ടെനെഗ്രൊ, സ്ലോവേനിയ എന്നീരാഷ്ട്രങ്ങളുണ്ടായത്.

ചേരിചേരാ പ്രസ്ഥാനത്തിന്റെ സ്ഥാപകരാഷ്ട്രങ്ങളിലൊന്നായിരുന്നു യുഗോസ്ലാവിയ . ഇവിടുത്തെ ഭരണാധികാരിയായിരുന്ന മാര്‍ഷല്‍ ടിറ്റോ ദീര്‍ഘകാലം ചേരിചേരാ പ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായിരുന്നു.

Top