MacBook Pro: Apple launches three new laptops

പ്പിളിന്റെ ഏറ്റവും പുതിയ മാക്ക്ബുക്ക് പ്രൊ പതിപ്പുകള്‍ അവതരിപ്പിച്ചു. പുതിയ ഡിസൈനും ഫാസ്റ്റര്‍ കമ്പോനന്റ്‌സും നൂതനമായ മള്‍ട്ടി ടച്ച് സ്‌ക്രീനുമാണ് പ്രധാ സവിശേഷതകള്‍.

13 ഇഞ്ച്,15 ഇഞ്ച് മോഡലുകളില്‍ വരുന്ന മാക്ക്ബുക്ക് അടുത്ത മൂന്ന് ആഴ്ച്ചകള്‍ക്കുള്ളില്‍ അമേരിക്കന്‍ വിപണിയില്‍ ലഭ്യമാകും. യഥാക്രമം 1799 ഡോളറും 2399 ഡോളറുമാണ് പുതിയ മാക്ക്ബുക്ക് പതിപ്പുകളുടെ വില. ടച്ച് ബാര്‍, ടച്ച് ഐഡി ഫീച്ചറുകളുള്ള 13 ഇഞ്ച് മാക്ക്ബുക്ക് പ്രൊയുടെ തുടക്കവില 1,55,900 രൂപയാണ്. 15 ഇഞ്ച് മോഡലിന് 2,05,900 രൂപയും.

കീബോര്‍ഡിലെ ഫങ്ഷന്‍ കീകള്‍ക്ക് പകരമുള്ള മള്‍ട്ടി ടച്ച് സ്‌ക്രീന്‍ സ്ട്രിപ്പ് ആണ് പുതിയ പതിപ്പുകളുടെ പ്രധാന സവിശേഷത. ടച്ച് ബാര്‍ എന്നാണ് ആപ്പിള്‍ ഇതിനു നല്‍കിയിരിക്കുന്ന പേര്. ടച്ച് ബാര്‍ വഴി മെയിന്‍ സ്‌ക്രീനിലെ പ്രോഗ്രാമുകളെ യൂസര്‍ക്ക് നിയന്ത്രിക്കാം. എന്ത് പ്രോഗ്രാം ആണ് യൂസര്‍ റണ്‍ ചെയ്യുന്നത് എന്നതിന് അനുസരിച്ച് ടച്ച് ബാറിലെ ബട്ടനുകള്‍ മാറികൊണ്ടിരിക്കും.

പവര്‍ ബട്ടണുമായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്ന ടച്ച് ഐഡി സെന്‍സറുകളാണ് മറ്റൊരു സവിശേഷത. മുന്‍ പതിപ്പുകളേക്കാള്‍ കനം കുറഞ്ഞതാണ് പുതിയ മാക്ക്ബുക്ക് പ്രോകള്‍. സ്പീക്കറുകള്‍ കീബോര്‍ഡിന്റെ രണ്ട് വശങ്ങളിലേക്കുമായി മാറ്റി.

ആറാം തലമുറ ഇന്റല്‍ കോര്‍ i5 and i7 CPUs, 8ജിബി/16 ജിബി റാം, 256 ജിബി SSDs തുടങ്ങിയവയാണ് മറ്റു ഫീച്ചറുകള്‍. ഇന്റഗ്രേറ്റഡ് ഇന്റല്‍ ഐറിസ് ഗ്രാഫിക്‌സോടെയുള്ള 2560X1600 റസലൂഷന്‍ സ്‌ക്രീന്‍ ആണ് 13 ഇഞ്ച് മോഡലിലേത്. 15 ഇഞ്ച് മോഡലില്‍ AMD Radeon Pro ഗ്രാഫിക്‌സ് ഫീച്ചറായുള്ള 2880X1800 റസലൂഷന്‍ സ്‌ക്രീനും. തണ്ടര്‍ബോര്‍ട്ട് 3യും യുഎസ്ബി 3.1 ജെന്‍ 2 സ്പീഡിനേയും സപ്പോര്‍ട്ട് ചെയ്യുന്ന നാല് യുഎസ്ബി ടൈപ് സി പോര്‍ട്ടുകളുമായാണ് ടച്ച് ബാര്‍ ഫീച്ചറുള്ള മാക്ക്ബുക്ക് പ്രൊ പതിപ്പുകള്‍ എത്തുക. ടച്ച് ബാറില്ലാത്ത പതിപ്പുകളില്‍ ഉണ്ടാകുക രണ്ട് പോര്‍ട്ടുകള്‍ മാത്രം.

ആപ്പിള്‍ ടിവി, ഐഫോണ്‍, ഐപാഡ് തുടങ്ങിയ സ്വന്തം ഉല്‍പ്പന്നങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പുതിയ ടിവി ആപ്പും ആപ്പിള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആപ്പിള്‍ ടിവിയിലെ തത്സമയ സ്‌പോര്‍ട്‌സ് ഗെയിമുകളുമായി ട്വിറ്റര്‍ ഇങ്ക് ഫീഡിനെ ഇന്റര്‍ഗ്രേറ്റ് ചെയ്യുമെന്നും ആപ്പിള്‍ പറയുന്നു.

Top