ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് വമ്പന്‍ ജയം

എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ യോഗ്യതാ മത്സരത്തില്‍ ഇന്ത്യക്ക് വമ്പന്‍ ജയം.

ബല്‍വന്ത് സിങിന്റെ ഇരട്ട ഗോള്‍ മികവില്‍ മറുപടിയില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് ഇന്ത്യ മക്കാവുവിനെ തകര്‍ത്തത്.

ഇന്ത്യയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ജയമാണിത്. ഗ്രൂപ്പ് എ യില്‍ കിര്‍ഗിസ്ഥാന്‍, മ്യാന്‍മര്‍ തുടങ്ങിയ ടീമുകളെയായിരുന്നു ഇന്ത്യ നേരത്തെ പരാജയപ്പെടുത്തിയത്.

മക്കാവു ഒളിമ്പിക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഗോള്‍രഹിതമായ ഒന്നാം പകുതിക്ക് ശേഷമായിരുന്നു ബല്‍വന്തിന്റെ ഗോളുകള്‍.

57, 82 മിനിറ്റുകളിലായിരുന്നു ബല്‍വന്തിന്റെ ഗോളുകള്‍. ആദ്യ പകുതിയുടെ മുക്കാല്‍ സമയവും മുന്നേറ്റങ്ങളൊന്നുമുണ്ടായില്ലങ്കിലും അവസാന നിമിഷങ്ങളിലേക്ക് അടുത്തതോടെ ഇന്ത്യ കുതിപ്പ് തുടങ്ങി.

57 ാം മിനിറ്റില്‍ നാരായണ്‍ ദാസ് നല്‍കിയ പാസ് ഹെഡ്ഡറിലൂടെയാണ് ബല്‍വന്ത് മക്കാവുവിന്റെ വല ഭേദിച്ചത്. 82 ാം മിനിറ്റില്‍ മക്കാവുവിന്റെ പ്രതിരോധ ഭടന് സംഭവിച്ച ഒരു പിഴവാണ് ഇന്ത്യയുടെ ലീഡ് ഉയര്‍ത്തിയത്.

Top