നാല് ദിവസം കൊണ്ട് 50 കോടി ക്ലബ്ബിലെത്തി ‘മാവീരൻ’; കളക്ഷൻ റിപ്പോര്‍ട്ട്

ശിവകാര്‍ത്തികേയൻ നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘മാവീരൻ’. മഡോണി അശ്വിനാണ് ചിത്രത്തിന്റെ സംവിധാനം. മഡോണി അശ്വിന്റേത് തന്നെയാണ് തിരക്കഥയും. വെറും നാല് ദിവസത്തിനുള്ളില്‍ 50 കോടി ‘മാവീരൻ’ നേടിയിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്.

തമിഴ്‍നാട്ടില്‍ ‘മാവീരൻ’ 7.61 കോടി ആദ്യ ദിനം നേടിയിരുന്നു. ഇപ്പോള്‍ ആഗോള വിപണിയില്‍ 50 കോടി മാവീരൻ നേടിയിരിക്കുന്നു എന്നാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. വിധു അയ്യണ്ണയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. മാവീരൻ പൊളിറ്റിക്കല്‍ ഫാന്റസി ആക്ഷൻ ചിത്രമായിട്ടാണ് എത്തിയിരിക്കുന്നത്.

മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് തുണയാകുന്നത്. ആമസോണ്‍ പ്രൈം വീഡിയോയാണ് ശിവകാര്‍ത്തികേയൻ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകൻ എസ് ഷങ്കറിന്റെ മകള്‍ അദിതി നായികയാകുന്നുവെന്ന പ്രത്യേകതയുണ്ട്. ഭരത് ശങ്കറാണ് സംഗീത സംവിധായകൻ.

Top