‘മാര്‍ജാര- ഒരു കല്ലു വച്ച നുണ’ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

രാമായണത്തിലെ അഹല്യയുടെ കഥയുമായി ”മാര്‍ജാര- ഒരു കല്ലു വച്ച നുണ” ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രശസ്ത ചലച്ചിത്ര താരം ഭാമ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. രാകേഷ് ബാല എന്ന പുതുമുഖ സംവിധായകന്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണ് മാര്‍ജാര- ഒരു കല്ലു വച്ച നുണ.

രാമായണത്തില്‍ പറയുന്ന അഹല്യ മോക്ഷത്തിന്റെ ഒരു മോഡേണ്‍ ഇന്റെര്‍പ്രെറ്റേഷന്‍ ആണ് മാര്‍ജാര എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. പുരാണങ്ങളില്‍ തന്നെ ഏറ്റവും അതികം ആഘോഷിക്കപ്പെട്ട സ്ത്രീ കഥാപാത്രങ്ങളില്‍ ഒന്നാണ് അഹല്യ.

ഹരീഷ് പേരാടി, ടിനി ടോം, അഭിരാമി, സുധിര്‍ കരമന, രേണു സൗന്ദര്, ജെയ്സണ്‍ ചാക്കോ, വിഹാന്‍, കൊല്ലം സുധി, തങ്കച്ചന്‍ തുടങ്ങിയ വന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Top