ധനുഷിന്റെ മാരി -2 ; ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ച് സംഗീത സം‌വിധായകൻ ഇളയരാജ

Dhanush

നുഷിൻറെ സൂപ്പർ ഹിറ്റ് ചിത്രം മാരിയുടെ രണ്ടാം ഭാഗം മാരി -2വിന് വേണ്ടി ഗാനം ആലപിച്ച് പ്രശസ്ത സംഗീത സം‌വിധായകൻ ഇളയരാജ. ധനുഷാണ് ഇളയരാജയോടൊപ്പമുള്ള ചിത്രങ്ങൾ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ബാലാജി മോഹൻ സംവിധാനം ചെയ്യുന്ന മാരി-2 വിൽ സായി പല്ലവിയാണ് നായിക. ബാലാജി മോഹനും,ധനുഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാരി-2.

മാരിയുടെ ആദ്യ ഭാഗത്ത് കാജൽ അഗർവാളിയിരുന്നു നായിക. മലയാളികളുടെ പ്രിയ ഗായകൻ വിജയ് യേശുദാസ് ചിത്രത്തിൽ പൊലീസ് വേഷത്തിൽ എത്തിയിരുന്നു. മാരി-2ൽ മലയാളത്തിന്റെ യുവ നടൻ ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ ആദ്യ ഭാഗത്തിലെ താരങ്ങളായിരുന്ന റോബോ ശങ്കർ, വിനോദ് എന്നിവരും രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നുണ്ട്.

Top