മാരി 2വിലെ റോബോ ശങ്കറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു

നുഷ് നായകനായി എത്തുന്ന മാരി 2 വിലെ റോബോ ശങ്കറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. സനികളമൈ എന്ന കഥാപാത്രമായാണ് റോബോ ശങ്കര്‍ ചിത്രത്തില്‍ എത്തുന്നത്. നേരത്തെ, ടൊവിനോ തോമസിന്റെയും സായ് പല്ലവിയുടെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു. ഈ വരുന്ന ഡിസംബര്‍ മാസത്തില്‍ ചിത്രം റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

അരാത് ആനന്ദി എന്നാണ് സായി പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ഒരു ഓട്ടോ ഡ്രൈവര്‍ ആയാണ് സായി പല്ലവി ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. വരലക്ഷ്മി ശരത് കുമാര്‍, കൃഷ്ണ കുലശേഖരന്‍, വിദ്യ പ്രദീപ്, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് യുവാന്‍ ശങ്കര്‍ രാജയും ദൃശ്യങ്ങള്‍ ഒരുക്കിയത് ഓം പ്രകാശും ആണ്.

വണ്ടര്‍ ബാര്‍ സിനിമയുടെ ബാനറില്‍ ധനുഷ് നിര്‍മ്മിച്ച ഈ ചിത്രം ലൈക്ക പ്രൊഡക്ഷന്‍സ് ആണ് വിതരണം ചെയ്യുക. ബാലാജി മോഹനാണ് രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

Top