മാരി 2വിലെ അവസാന ഗാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന് ധനുഷ്

2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗം മാരി 2വിന്റെ ചിത്രീകരണത്തിനായി ധനുഷും ബാലാജി മോഹനും വീണ്ടും കൈകോര്‍ത്തിരുന്നു. ചിത്രം അടുത്ത വര്‍ഷം തിയറ്ററുകളിലെത്തുമാണ് പ്രതീക്ഷ. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ചിത്രത്തിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായതാണ് വിവരം. സിനിമയിലെ അവസാന ഗാനത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായെന്ന് ധനുഷ് ട്വീറ്റ് ചെയ്തിരുന്നു. നടനും സംവിധായകനുമായ പ്രഭുദേവയാണ് ധനുഷിനായി ചുവടുകളൊരുക്കുന്നത്.

ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന മാരി2 വില്‍ സായി പല്ലവിയാണ് നായിക. വരലക്ഷ്മി ശരത്കുമാറും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ബാലാജി മോഹനും ധനുഷും ഒന്നിക്കുന്ന രണ്ടാമത്തെ ചിത്രമാണ് മാരി2. മാരിയുടെ ആദ്യ ഭാഗത്ത് കാജല്‍ അഗര്‍വാളായിരുന്നു നായിക.

മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ എത്തിയിരുന്നു. മാരി 2ല്‍ മലയാളത്തിന്റെ യുവ നടന്‍ ടോവിനോ തോമസ് കേന്ദ്ര കഥാപാത്രമായി എത്തുന്നുണ്ട്. കൂടാതെ ആദ്യ ഭാഗത്തിലെ താരങ്ങളായിരുന്ന റോബോ ശങ്കര്‍, വിനോദ് എന്നിവരും രണ്ടാം ഭാഗത്തില്‍ അഭിനയിക്കുന്നുണ്ട്. യുവാന്‍ ശങ്കര്‍ രാജയാണ് സംഗീതം.

Top