‘മാര’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു

മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് ദുൽഖർ സൽമാൻ നായകനായ ഹിറ്റ് ചിത്രം ചാർലിയുടെ തമിഴ് റീമേക്ക് ‘മാര’ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തു. ആർ. മാധവന്‍ ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രം മികച്ച അഭിപ്രായമാണ് നേടുന്നത്. 2.29 മണിക്കൂറാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. പാർവതി (പാറു) എന്ന പേരുള്ള ഒരു ആർക്കിടെക്ടിനെയാണ് ശ്രദ്ധ മാരയിൽ അവതരിപ്പിക്കുന്നത്. വിവാഹത്തിൽ ഒഴിഞ്ഞ് മാറാൻ വേണ്ടി വീട് വിടുന്ന പാർവതി കൊച്ചിയിൽ എത്തുകയും മാര (മാധവൻ) മുമ്പ് താമസിച്ചിരുന്ന വീട്ടിൽ താമസം ആരംഭിക്കുകയും ചെയ്യുന്നു. അവിടെ മാര വരച്ച ചിത്രങ്ങളിൽ ആകൃഷ്ട്ടയായ പാർവതി മാരയെ തേടിയിറങ്ങുന്നതും അവസാനം കണ്ടുമുട്ടുന്നതുമാണ് കഥ. ചിത്രത്തിൽ ചാർലിയുടെതിൽ നിന്നും വ്യത്യസ്തമായി 40 വയസ്സുള്ള കഥാപാത്രമായാണ് മാര എത്തുന്നത്.

മാരയുടെ ടീസറിന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ ആലപിച്ച കവിത അണിയറ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ശ്രദ്ധ ശ്രീനാഥ് ആണ് ടെസ്സയായി എത്തുന്നത്. അകല്കാണ്ടര്‍ ബാബു, ശിവദ നായര്‍, മൗലി, പത്മാവതി റാവു, അഭിരാമി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ഉണ്ണി ആറിന്‍റെ കഥയില്‍ 2015ല്‍ തീയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചാർലിയുടെ മറാത്തി റീമേക്ക് നേരത്തെ പ്രദര്‍ശനത്തിനെത്തിയിരുന്നു. പ്രമോദ് ഫിലിംസിന്റെ ബാനറില്‍ പ്രതീക് ചക്രവര്‍ത്തിയും ശ്രുതി നല്ലപ്പയുമാണ് ‘മാര’യുടെ നിര്‍മ്മാണം.

Top